Advertisement

കേരളത്തിൽ സഹകരണമില്ലെന്ന കോണ്‍ഗ്രസ്-സിപിഐഎം നിലപാട് തട്ടിപ്പ്; കെ സുരേന്ദ്രൻ

July 21, 2023
1 minute Read

കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിൽ സഹകരണമില്ലെന്ന കെസി വേണുഗോപാലിന്റെയും യെച്ചൂരിയുടെയും പ്രസ്താവന അണികളെ കബളിപ്പിക്കാനുള്ള ചെപ്പടി വിദ്യയെന്ന് കെ സുരേന്ദ്രൻ.
കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിൽ ധാരണയുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിലും ആ ധാരണയുണ്ട്. ധാരണയില്ലെങ്കിൽ പ്രതിപക്ഷത്തിൻ്റെ INDIA യിൽ കേരളമില്ലെന്നാണോ,അവരവരുടെ അഴിമതി മൂടിവെക്കാനാണ് സഖ്യമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അവിഹിത സഖ്യമുണ്ടാകും. ധാരണ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകും. രാഹുലിനെതിരെ കേരളത്തിൽ വന്ന് യെച്ചൂരി സംസാരിക്കുമോ?, രാഹുൽ പിണറായി വിജയനെതിരെ സംസാരിക്കുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

ഇതിനിടെ അദ്ദേഹം ശോഭ സുരേന്ദ്രൻ വിഷയത്തിലും പ്രതികരിച്ചു. പാർട്ടിക്കകത്ത് ആയാലും പുറത്തായാലും വ്യക്തികൾക്കെതിരായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ പറയില്ല.
പറയേണ്ട സ്ഥലത്ത് പറയും.

മണിപ്പൂർ വിഷയത്തിൽ ശക്തമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അറസ്റ്റ് ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രി ശക്തമായ നടപടി എടുത്തു. രാജ്യം മുഴുവൻ കലാപം ഉണ്ടായ സമയമുണ്ട്. മണിപ്പൂരിലെ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Story Highlights: K Surendran About opposition alliance ‘INDIA’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top