Advertisement

മണിപ്പൂർ കലാപം പാർലമെന്റിൽ വിശദീകരിക്കാൻ കേന്ദ്രം; അമിത് ഷാ മറുപടി നൽകും

July 21, 2023
3 minutes Read
manipur molestation case amit shah

മണിപ്പൂർ കലാപം പാർലമെന്റിൽ വിശദീകരിക്കാൻ കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും. അമിത് ഷാ രണ്ട് സഭകളിലും പ്രസ്‌താവന നടത്തും. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. മണിപ്പൂർ വിഷയം പരിഹരിക്കാൻ കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടൽ.(Manipur Riot protests Amit Shah will Reply in Parliament)

ചർച്ചയുടെ തീയതി സ്പീക്കർ നിശ്ചയിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. വിഷയത്തിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. പ്രതിപക്ഷം മനപൂർവം പാർലമെൻ്റ് സ്തംഭിപ്പിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

Read Also:

ഇതിൽ പ്രധാനമന്ത്രി തന്നെയാണ് മറുപടി പറയേണ്ടതെന്ന് എ എ റഹീം എം പി ട്വന്റിഫോറിനോട് പറഞ്ഞു. ഇരു സഭകളും നിർത്തിവച്ച് ചർച്ച ചെയ്യണം. ഇതൊരു ഷോർട്ട് ടെം ഡിസ്ക്കഷൻ അല്ല. പ്രധാനമന്ത്രി സഭയിൽ എത്തണം. വിഷയവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തണമെന്നും എ എ റഹീം എം പി ട്വന്റിഫോറിനോട് പറഞ്ഞു.‘സിപിഐഎമ്മിന്റേയും ബിജിപിയുടേയും നേതാക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ കാണിച്ച താത്പര്യം മറക്കാന്‍ പറ്റില്ല’; ചാണ്ടി ഉമ്മന്‍

അതിക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. സംഭവത്തിന്‍റെ വിഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. മെയ് ആദ്യവാരത്തില്‍ നടന്ന അതിക്രൂരമായ സംഭവത്തിന്‍റെ വിഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ദി വയറിനോട് വെളിപ്പെടുത്തിയിരുന്നു. എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്.

Story Highlights: Manipur Riot protests Amit Shah will Reply in Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top