ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; ഡ്രസിങ് റൂമിന്റെ ചില്ല് തകര്‍ത്ത് സ്വയം കഴുത്തുമുറിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ ആശുപത്രിക്കുള്ളില്‍ യുവാവിന്റെ പരാക്രമം. അക്രമാസക്തനായ യുവാവ് ആശുപത്രിയിലെ ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്.
ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചുതകര്‍ത്ത ഇയാള്‍ ചില്ല് കഷ്ണമെടുത്ത് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഏറെ പണിപ്പെട്ടാണ് പൊലീസുകാര്‍ ശാന്തനാക്കിയത്. യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തില്‍ ഒരു പൊലീസുകാരനും പരുക്കേറ്റു.
ബസിലും ട്രെയിനിലുമായി കഴിഞ്ഞ ദിവസം സഞ്ചരിച്ച പ്രതി തന്നെ ആരോ അക്രമിക്കാന്‍ വരുന്നുവെന്ന് പരാതിപ്പെട്ടാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് പൊലീസുകാരുമായി സംസാരിച്ച പ്രതി, സ്റ്റേഷനില്‍ വച്ച് തന്നെ സ്വയം തലയ്ക്ക് മുറിവേല്‍പ്പിച്ചു. ഈ മുറിവിന് ചികിത്സയ്ക്കാനാണ് യുവാവിനെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് കെട്ടുന്നതിനിടെ പ്രകോപനമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Young man violent in hospital broke dressing room glass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here