മണിപ്പൂരില്‍ സ്വാതന്ത്ര്യ സമരസേനാനിയുടെ ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീയിട്ടു കൊലപ്പെടുത്തി

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന നരനായാട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മണിപ്പൂരിലെ കാക്ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തില്‍, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ 80 വയസ്സുള്ള ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട തീകൊളുത്തി കൊന്നു. മേയ് 28നാണ് സംഭവം നടന്നത്.(Freedom Fighter’s Wife Burnt Alive In Manipur)
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം നേരിട്ട് ആദരിച്ച സ്വാതന്ത്ര്യ സമരസേനാനി എസ്. ചുരാചന്ദ് സിംഗിന്റെ ഭാര്യയായ ഇബെറ്റോംബിയെയാണ് മെയ്തി വിഭാഗക്കാര്‍ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സെറോ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെയോടെ ഗ്രാമം അക്രമിക്കാന്‍ എത്തിയവര്‍ ഇബെറ്റോംബിയെ പുറത്തു നിന്നും പൂട്ടിയ ശേഷം വീടിന് തീയിടുകയായിരുന്നു. മണിപ്പൂര്‍ കലാപത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളിലൊന്നാണ് സെറോ.
Story Highlights: Freedom Fighter’s Wife Burnt Alive In Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here