Advertisement

കോഴിക്കോട് സ്വദേശി കബളിപ്പിക്കപ്പെട്ട എഐ സാമ്പത്തിക തട്ടിപ്പ്; സൈബർ പൊലീസ് സംഘം ഗോവയിലേക്ക്

July 24, 2023
1 minute Read
AI financial fraud; Cyber ​​police team to Goa

എഐ സാമ്പത്തിക തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും. സൈബർ പോലീസിന്റെ മൂന്നംഗ സംഘമാണ് ഗോവയിൽ എത്തുക. കോഴിക്കോട് സ്വദേശിയുടെ നഷ്ടമായ പണം ആദ്യം എത്തിയത് ഗുജറാത്തിലെ ബാങ്ക് അക്കൗണ്ടിലായിരുന്നു. പിന്നീട് ഇത് ഗോവയിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സംഘം ഗോവയിൽ എത്തുന്നത്.

വ്യാജ വീഡിയോ കാൾ വഴി കോഴിക്കോട് സ്വദേശി പി എസ് രാധാകൃഷ്ണന് 40,000 രൂപയാണ് നഷ്ടമായത്. നിലവിൽ ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നിൽ വൻ ശൃംഖലയുണ്ടെന്നാണ് സൈബർ പൊലീസ് പറയുന്നത്. അക്കൗണ്ട് ഉടമയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് സ്വദേശിയുടെ ചാറ്റ് വിവരങ്ങളെ സംബന്ധിച്ച് വാട്സ് ആപ്പ് മുംബൈ നോഡൽ ഓഫീസിൽ പൊലീസ് വിവരം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ അന്വേഷണ സംഘം ഗുജറാത്തിലേക്കും തിരിക്കും. പണം കൈമാറിയ ഗുജറാത്തിലെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ അക്കൗണ്ടിൽ നിന്ന് ഗോവയിലെ പനജി രത്ന്നാഗർ ബാങ്ക് ശാഖയിലേക്ക് പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം വന്നത്.

Story Highlights: AI financial fraud; Cyber ​​police team to Goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement