മേഖാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ടുറയെ ശൈത്യകാല തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരുക്കുകളില്ലെന്ന് ഓഫീസ് അറിയിച്ചു.
നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചെത്തിയതോടെ മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാനായില്ല. ഗാരോ ഹില്‍സ് ആസ്ഥാനമായുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ടുറയില്‍ ശൈത്യകാല തലസ്ഥാനം വേണമെന്ന് നാളുകളായി ആവശ്യപ്പെടുന്നതാണ്. ACHIK, GHSMC എന്നീ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെയാണ് സാംഗ്മയ്ക്ക് നേരെ ജനക്കൂട്ടത്തിലുണ്ടായ ചിലര്‍ കല്ലെറിയാന്‍ തുടങ്ങിയത്. ശൈത്യകാല തലസ്ഥാന ആവശ്യവും തൊഴില്‍ സംവരണവും സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് സാംഗ്മ പ്രതിഷേധക്കാരെ അറിയിച്ചു. ക്യാബിനറ്റ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയ്ക്ക് മുന്‍പായി പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: Attack on Mekhalaya Chief Minister’s office Five security personnel injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here