മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടിനുനേരെ വീണ്ടും ആക്രമണം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്

മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തുരത്തിയത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണം നടക്കുന്നത്.
മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ ഉള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ആരോപിച്ചു. മണിപ്പൂര്‍ സംഘര്‍ഷം കേവലം സമുദായിക സംഘര്‍ഷമല്ലെന്നും, കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന ആണെന്നുമായിരുന്നു മേധ പട്കറുടെ പ്രതികരണം. ബിജെപിക്കെതിരെ ഇടപെടല്‍ നടത്താന്‍ രാഷ്ട്രപതിക്ക് ആത്മവിശ്വാസവു ംധൈര്യവും ഉണ്ടെന്ന് കരുതുന്നില്ല എന്നും മേധ പട്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നത് എന്നും മേധ ആരോപിച്ചു.
അതിനിടെ കോര്‍ഡിനേഷന്‍ കമ്മറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി കണ്‍വീനര്‍ ജിതേന്ദ്ര നിങ്ങോമ്പക്കെതിരെ അസം റൈഫിള്‍സ് രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തു. ആയുധങ്ങള്‍ അടിയറവു വെക്കരുതെന്ന് ആഹ്വാനം ചെയ്തതിന് എതിരെയാണ് കേസ്. അസം റൈഫിള്‍സിനെതിരെ ജിതേന്ദ്ര നിങ്ങോമ്പ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഘര്‍ഷങ്ങളില്‍ അയവുവരാത്തതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തി എന്ന പരാതിയില്‍ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിക്കുമെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തു.
Story Highlights: Union Minister’s house attacked in Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here