ബിഹാറിൽ ബാങ്ക് കൊള്ളയടിച്ച് 10 വയസുകാരൻ; ഒരു ലക്ഷം രൂപ മോഷ്ടിച്ചു, അന്വേഷണം

10 year old boy steals Rs 1 lakh from bank in Bihar: ബിഹാറിലെ ബക്‌സർ ജില്ലയിൽ പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു. കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടിരക്ഷപ്പെട്ടതായി അധികൃതർ. സംഭവത്തിൽ കേസെടുക്കാത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബക്‌സർ ജില്ലയിലെ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്‌ത്രീയ്‌ക്കൊപ്പമാണ് കുട്ടി ബാങ്കിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവർത്തകനോട് സംസാരിക്കാൻ കാഷ്യർ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവർച്ച. കാഷ്യർ എഴുന്നേറ്റയുടൻ, കുട്ടി കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപയുമെടുത്ത് പുറത്തേക്ക് ഓടി.
സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചീഫ് ബ്രാഞ്ച് മാനേജരാണ് അനുപ് കുമാർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന് അകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ബ്രാഞ്ചിലെ വനിതാ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുണ്ടെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ദിനേഷ് കുമാർ മലകർ അറിയിച്ചു.
Story Highlights: 10 year old boy steals Rs 1 lakh from bank in Bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here