Advertisement

ബി.വൈ.ഡിയുടെ നിക്ഷേപം വേണ്ട; ചൈനീസ് കമ്പനിയുടെ പദ്ധതി നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍

July 25, 2023
3 minutes Read
BYD car company

ചൈനീസ് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡിയുടെ നിക്ഷേപം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വൈദ്യുത വാഹനങ്ങളും ഇവയ്ക്കുള്ള ബാറ്ററികളും നിര്‍മിക്കുന്നതിനായി കമ്പനി നടത്താനിരുന്ന നിക്ഷേപത്തിനാണ് സര്‍ക്കാര്‍ അനുമതി നിഷേദിച്ചു. 8199 കോടി രൂപയുടെ നിക്ഷേപത്തിനായിരുന്നു ബിവൈഡി പദ്ധതിയിട്ടിരുന്നത്.(govt rejects Chinese EV maker BYD one billion factory proposal in India)

ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡുമായി ചേര്‍ന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. പ്രതിവര്‍ഷം 10,000 മുതല്‍ 15,000 വരെ വൈദ്യുത കാറുകള്‍ നിര്‍മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് ഡിപിഐഐടിക്ക് അപേക്ഷ നല്‍കിയിരുന്നു. പ്രതിവര്‍ഷം 10,000 മുതല്‍ 15,000 വരെ വാഹനങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹന പ്ലാന്റ് നിര്‍മിക്കുന്നതിനാണ് അനുമതി തേടിയിരുന്നത്. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് വിലയിരുത്തലുകള്‍.

ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ ബി.വൈ.ഡി. രണ്ട് വാഹനങ്ങള്‍ എത്തിക്കുകയും മൂന്നാമത്തെ വാഹനം ഡല്‍ഹി ഓട്ടോ എക്‌സപോയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇ6, ആറ്റോ3 എന്നീ രണ്ട് മോഡലുകളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച സീല്‍ ഇവി അവതരിപ്പിക്കാനും ബിവൈഡിക്ക് പദ്ധതിയുണ്ട്.

Story Highlights: govt rejects Chinese EV maker BYD one billion factory proposal in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top