കരിസ്മയെ പുത്തന്‍ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഹീറോ; അവതരണത്തിന് തീയതിയായി

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ തങ്ങളുടെ പുതിയ ബൈക്ക് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒരു കാലത്ത് യുവാക്കള്‍ക്ക് ഹരമായി മാറിയ കരിസ്മയെയാണ് പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പുതിയ 2023 ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 ഓഗസ്റ്റ് 29-ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം.(Hero Karizma XMR 210 India launch date revealed)
പുതിയ ബൈക്കിന്റെ ഒരു ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 2003 മെയ് മാസത്തിലാണ് കരിസ്മ ആദ്യമായി വിപണിയില്‍ എത്തിയത്. 2006ല്‍ പിന്നീട് വാഹനം പുതുക്കി അവതരിപ്പിച്ചു. പിന്നീട് 2007ല്‍ കമ്പനി കരിസ്മ ആര്‍, 2009 സെപ്റ്റംബറില്‍ കരിസ്മ ZMR എന്നിവ പിന്നാലെയെത്തി. 2019ലാണ് ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് ബൈക്കിന്റെ ഉത്പാദനം നിര്‍ത്തിുകയായിരുന്നു.
അടുത്തിടെ ഡീലര്‍മാര്‍ക്കായി പുത്തന്‍ കരിസ്മയെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൈക്കിനെ അവതരിപ്പിക്കുന്ന തീയതിയും ബ്രാന്‍ഡ് വെളിപ്പെടുത്തുന്നത്. ലിക്വിഡ് കൂള്‍ഡ് മോട്ടോറും ട്രെല്ലിസ് ഫ്രെയിമും ലഭിക്കുന്ന ഹീറോയുടെ ആദ്യ ബൈക്കാണ് കരിസ്മ.
എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് സെറ്റ്-അപ്പ്, സ്റ്റബി എക്സ്ഹോസ്റ്റ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകള്‍ എന്നീ അത്യാധുനിക ഫീച്ചറുകളും പുത്തന്‍ കരിസ്മയുടെ ഭാഗമാവും. ഏകദേശം 1.50 ലക്ഷം മുതല്‍ 1.60 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
Story Highlights: Hero Karizma XMR 210 India launch date revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here