അവധിയ്ക്ക് നാളെ അവധിയാ, ഗോ ടു യുവര്‍ ക്ലാസ്സസ്; വൈറലായി കോഴിക്കോട് കളക്ടറുടെ പോസ്റ്റ്

മഴയെത്തുടര്‍ന്നുള്ള അവധികള്‍ക്ക് അവധി നല്‍കിക്കൊണ്ടുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മഴ കാരണം നാളേയും അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികളോട് വളരെ രസകരമായി ക്ലാസുകളിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയാണ് കളക്ടര്‍. നാളെ അവധിയ്ക്ക് അവധിയായിരിക്കുമെന്നാണ് കളക്ടര്‍ എ ഗീത ഐഎഎസിന്റെ പോസ്റ്റ്. ഈ പോസ്റ്റിന്റെ കുട്ടികളും മുതിര്‍ന്നവരും ഏറ്റെടുക്കുകയും പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു. (Kozhikode collector viral facebook post amid heavy rain)
എല്ലാ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പിടിഎ അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നാണ് കളക്ടര്‍ നിര്‍ദേശിച്ചിരുക്കുന്നത്. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്‌കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാനെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളില്‍ പോയി തിരികെ വരണം.
എല്ലാ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പിടിഎ അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്‌കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാന്‍. പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെ ഉള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും, അപ്പൊ എല്ലാവരും ഗോ ടു യുവര്‍ ക്‌ളാസസ്സ്
Story Highlights: Kozhikode Collector viral facebook post amid heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here