എലിയെ ബൈക്ക് കയറ്റിക്കൊന്നു, വിഡിയോ വൈറലായി; ബിരിയാണി ഷോപ്പ് ഉടമ അറസ്റ്റില്‍

ഉത്തർപ്രദേശിൽ എലിയെ ബൈക്ക് കയറ്റി കൊന്ന സംഭവത്തില്‍ ബിരിയാണി ഷോപ്പ് ഉടമ അറസ്റ്റില്‍. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ്, മാമുറ ഗ്രാമത്തില്‍ ബിരിയാണി ഷോപ്പ് നടത്തുന്ന സൈനുള്‍ എന്നയാളെ നോയിഡ പൊലീസ് അറസ്റ്റു ചെയ്തത്.
റോഡില്‍ വെച്ച് ബൈക്ക് പല തവണ കയറ്റിയിറക്കി ഇയാള്‍ എലിയെ ചതച്ചരച്ച് കൊല്ലുകയായിരുന്നു. വീഡിയോ വൈറലായതോടെ ഒരുപറ്റം ആളുകള്‍ ഇയാളുടെ ബിരിയാണി ഷോപ്പിലെത്തി, കടയിലെ ജീവനക്കാരനെ ആക്രമിച്ചിരുന്നു.
अरे चूहे को तो ज़िंदा रहने दो… pic.twitter.com/h4qcihY6yu
— Suresh Chavhanke “Sudarshan News” (@SureshChavhanke) July 21, 2023
വിഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുത്തു. വിഡിയോയില്‍ ഉള്ളത് സൈനുള്‍ ആണെന്നും കണ്ടെത്തി. പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ ഒളിവില്‍ പോയ സൈനുളിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
എന്നാൽ എലിയെ ബൈക്ക് കയറ്റി കൊന്നതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും സിആർപിസി (ക്രിമിനൽ നടപടിച്ചട്ടം) സെക്ഷൻ 151 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് നോയിഡ പൊലീസ് വ്യക്തമാക്കി.
Story Highlights: Noida Police arrest man for ‘murdering rat’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here