കശ്മീരിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

ജമ്മു കശ്മീരിൽ പാക് ലഹരി കടത്തുകാരനെ ബി എസ് എഫ് വധിച്ചു. സാംബ അതിർത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് സംഭവം. ഇയാളിൽ നിന്നു ലഹരി വസ്തുക്കളും പിടികൂടി. റാം ഗഡിന് സമീപത്തെ എസ്എം പുര പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച രാത്രിയാണ് സംശയാസ്പദമായ നീക്കം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ച്ചയായ മുന്നറിയിപ്പിന് ശേഷവും അതിക്രമിച്ച് കയറാനുള്ള ശ്രമം തുടര്‍ന്നതോടെ ബിഎസ്എഫ് വെടിവയ്ക്കുകയായിരുന്നു. ഏതാണ്ട് നാല് കിലോയോളം ലഹരി വസ്തുക്കളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയതെന്നാണ് അധികൃതര്‍ വിശദമാക്കിയത്.
വെടിവയ്പിന് പിന്നാലെ നടന്ന തെരച്ചിലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വെടിയേറ്റ് കൊല്ലപ്പെട്ടയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Story Highlights: Pak Intruder Shot Dead In Jammu And Kashmir As BSF Foils Smuggling Bid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here