കാസർഗോഡ് മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം; പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്

യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം. മണിപ്പൂർ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസർഗോഡ് കാഞ്ഞങ്ങാട് നടന്ന റാലിയിലാണ് മുദ്രാവാക്യം വിളിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു റാലി. വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ യൂത്ത് ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ മുദ്രാവാക്യം നടത്തിയ അബ്ദുള്‍ സലാമിനെയാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ച് നൽകിയതിൽ നിന്നും വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് വാർത്താകുറിപ്പിൽ പറയുന്നു.
നടപടി വിശദമാക്കുന്ന കുറിപ്പ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Story Highlights: Hate Slogans; The youth league expelled the activist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here