അമേരിക്കൻ പ്രസിഡന്റുമാർക്ക് പണി നൽകിയിട്ടുള്ള മൈക്ക് കെണികൾ; ഏറ്റവും കൂടുതൽ പണി ട്രംപിന് തന്നെ

മിക്കപ്പോഴും അമേരിക്കൻ പ്രസിഡന്റുമാർക്ക് മുട്ടൻ പണി കിട്ടിയിട്ടുള്ളത് മൈക്രോഫോണിൽ നിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പണി കിട്ടിയിട്ടുള്ളത് സാക്ഷാൽ ഡൊണാൾഡ് ട്രംപിനും. തെരഞ്ഞെടുപ്പ് റാലികളിലും വൈറ്റ് ഹൗസിലെ പ്രസ് കോൺഫറൺസുകളിലുമെല്ലാം മൈക്കുകെണി വിടാതെ പിന്തുടർന്നിട്ടുണ്ട് ട്രംപിനെ.
ദേഷ്യം പിടിച്ച ട്രംപ് ഒറ്റ ചില്ലിക്കാശ് മൈക്ക് ഓപ്പറേറ്ററിന് കൊടുക്കരുതെന്ന് പറഞ്ഞ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഒടുവിൽ സഹികെട്ട് ട്രംപ് തന്നെ സ്വയം മൈക്ക് ഓപ്പറേറ്ററാകേണ്ടി വരുന്ന കാഴ്ച്ചയും നമുക്ക് കാണേണ്ടി വന്നിട്ടുണ്ട്. മൈക്ക് ഓൺ ആണെന്നറിയാതെ തെറി വിളിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ആരും മറന്ന് കാണില്ല.
ജി 20 യോഗത്തിൽ ഇഷ്ടപ്പെടാത്ത മൈക്ക് ട്രംപ് തറയിൽ കളയുന്നതും നമുക്ക് കാണേണ്ടി വന്നിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കുള്ള അവസാന അത്താഴ വിരുന്നിൽ മൈക്ക് താഴേയ്ക്ക് ഇട്ടാണ് ബരാക് ഒബാമ യാത്ര പറഞ്ഞിറങ്ങിയത്. അങ്ങനെ അമേരിക്കയിൽ മൈക്കിനെപ്പറ്റിയുള്ള കഥകൾ പറഞ്ഞു തുടങ്ങിയാൽ ഒരുപാട് സംഭവങ്ങൾ ഓർത്തേടുക്കാനുണ്ട്.
Story Highlights: US presidents and Mike stories
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here