മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു; 30 പേര്‍ക്കെതിരെ കേസ്

മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞുവെച്ചതിന് 30 പേര്‍ക്കെതിരെ കേസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുളുവുകാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവെച്ചത്.
മോഷണക്കേസിലുള്‍പ്പെടെ പ്രതിയായ അലിയാര്‍ എന്നയാളെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി കയ്യാങ്കളിയിലൂടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതിയെ പിന്തുടരുന്നതിനിടെയാണ് നാട്ടുകാര്‍ സംഘത്തെ തടഞ്ഞുവെച്ചത്.
ഏകദേശം ഒരു മണിക്കൂറോളം പൊലീസുകരെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് മുളുവകാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ പുറത്തേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനില്‍ പൊലീസ് ഉദ്യോസ്ഥര്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
അതേസമയം പൊലീസിനെതിരെ അലിയാരുടെ കുടുംബം രംഗത്തെത്തി. പ്രതിയെ പൊലീസ് മര്‍ദിച്ചെന്നു ഓടിപ്പോയ അലിയാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസിന്റെ ഔദ്യോഗിക കൃത്യനിത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് പ്രദേശവാസികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: Case against 30 for detaining the police officers in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here