Advertisement

ഡോക്ടർ മർദ്ദിച്ചുവെന്ന പരാതി; തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ നാളെ പണിമുടക്കും

July 28, 2023
Google News 2 minutes Read
doctor assaulted; Nurses will go on strike tomorrow Thrissur

നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന പരാതിയിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ നാളെ പണിമുടക്കും. ഏഴു നേഴ്സുമാരെ തൃശ്ശൂർ നൈൽ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിഷയത്തിലാണ് ലേബർ ഓഫീസർ നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. തൃശൂരിൽ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നേഴ്സുമാരുടെ പരാതി.

മർദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ നഴ്സിനടക്കം മർദ്ദനമേറ്റെന്നും നേഴ്സുമാർ പറയുന്നു. നൈൽ ആശുപത്രിയിൽ ഏഴ് വർഷമായി 10,000 രൂപയിൽ താഴെയാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് പരാതിക്കാർ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാർ സമരം നടത്തിയിരുന്നു. സമരത്തിനെ തുടർന്ന് ഏഴ് പേരെയാണ് പിരിച്ച് വിട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചർച്ച നടന്നതും പരാതിക്ക് ആസ്പദമായ സംഭവങ്ങൾ നടന്നതും.

Story Highlights: doctor assaulted; Nurses will go on strike tomorrow Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here