Advertisement

ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിച്ചു; റെനോ-നിസാന്‍ സഖ്യം മുന്നേറ്റം

July 28, 2023
1 minute Read
Nissan-Renault india

ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ-നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റിലെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകളാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ പ്ലാന്റുള്ളത്.

ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുക മാത്രമല്ല ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതുവരെ 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റെനോ നിസ്സാന്‍ സഖ്യം ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ട് സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ ഉള്‍പ്പെടെ ആറ് പുതിയ വാഹനങ്ങളുടെ നിര്‍മ്മാണമാണ് കമ്പനികളുടെ ശ്രദ്ധാ കേന്ദ്രം.

ഇന്ത്യയില്‍ കാറുകളുടെ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ സന്തോഷമുണ്ടെന്നും പുതിയതും മെച്ചപ്പെടുത്തിയതുമായ വാഹനങ്ങളുടെ ഒരു നിര അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ് റെനോ ഇന്ത്യ സിഇഒയും എംഡിയുമായ വെങ്കിറാം മാമില്ലപ്പള്ളി പ്രതികരിച്ചു. ഉല്പന്നങ്ങളുടെ അസാധാരണമായ ഒരു നിര കൊണ്ടുവരാന്‍ ഇന്ത്യയിലെ നിക്ഷേപവും ആഗോള വൈദ്ഗധ്യവും പ്രയോജനപ്പെടുത്തുമെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്കോ ടോറസ് പറഞ്ഞു.

Story Highlights: Renault Nissan crosses 2.5 million vehicle production

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top