സൂര്യകുമാര്‍ യാദവ് സഞ്ജു സാംസന്റെ ജേഴ്‌സിയിട്ടത് എന്തുകൊണ്ട്?

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ച് ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കുമെന്ന സൂചന നല്‍കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ ചെറിയ സ്‌കോറിലൊതുക്കിയപ്പോള്‍ എളുപ്പത്തില്‍ ജയിക്കാമെന്നായിരുന്നു ഇന്ത്യയുടെ പദ്ധതി. അതിനായി കൊഹ്ലിയും റോഹിത്ത്മടക്കമുള്ള താരങ്ങള്‍ ആദ്യമിറങ്ങാതിരിക്കുകയും ചെയ്തു. 115 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
വിന്‍ഡീസ് ബാറ്റിംഗ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ഫീല്‍ഡിലെ കാഴ്ചകള്‍ ആരാധകരില്‍ കൗതുകമുണര്‍ത്തി. ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഇന്ത്യയ്ക്കായി ഫീല്‍ഡ് ചെയ്യുമ്പോള്‍ അണിഞ്ഞിരുന്നത് സഞ്ജു സാംസന്റെ ജേഴ്‌സി. സംഭവം കാമറ കണ്ണിലൂടെ കണ്ടപ്പോള്‍ മുതല്‍ കാരണം എന്താണെന്ന് ആലോചിച്ച് ചര്‍ച്ചകളും ട്രോളുകളും ഉണ്ടായി.
സംഭവം എന്താണെന്നാല്‍ ജേഴ്സി സൈസ് സൂര്യയ്ക്ക് ചേരുന്നതല്ലെന്ന് ആദ്യ മത്സരത്തിന്റെ തലേ ദിവസമാണ് സൂര്യ ടീം മാനേജ്മെന്റിനെ അറിയിക്കുന്നത്. പുതിയ ജേഴ്സി മത്സരത്തിന് മുമ്പ് എത്തിക്കാന്‍ കഴിഞ്ഞതുമില്ല. അതോടെ പ്ലേയിങ് ഇലവനില്‍ ഇല്ലാതിരുന്ന സഞ്ജുവിന്റെ ലാര്‍ജ് സൈസിലുള്ള ജേഴ്സി വാങ്ങി സൂര്യ ധരിക്കുകയായിരുന്നു. ഫീല്‍ഡ് ചെയ്യുമ്പോള്‍ മാത്രമല്ല ബാറ്റ് ചെയ്തപ്പോളും സൂര്യ കുമാര്‍ യാദവ് ഉപയോഗിച്ചത് സാംസണ്‍ എന്നെഴുതിയ സഞ്ജുവിന്റെ ഒന്‍പതാം നമ്പര്‍ ജേഴ്‌സിയാണ്.
Story Highlights: Why did Surya Kumar Yadav wear Sanju Samson’s jersey?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here