സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5535 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44280 രൂപയാണ്. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് വില 4573 രൂപയായി. ( 200 rupee increased for gold )
ഇന്നലെയുണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5510 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44080 രൂപയും.
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
Story Highlights: 200 rupee increased for gold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here