Advertisement

‘ഇടപ്പള്ളി മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ’; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഹൈബി ഈഡൻ

July 29, 2023
Google News 2 minutes Read
Hibi eden meet nitin gadkari

ഇടപ്പള്ളി മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ, ആവശ്യവുമായി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഹൈബി ഈഡൻ എം പി. ഇടപ്പള്ളി മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പഠന വിലയിരുത്തൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയുള്ളതും ഗതാഗതക്കുരുക്ക് ഉള്ളതുമായ പ്രദേശത്തെ പ്രത്യേക വികസനം അർഹിക്കുന്ന നഗര ഭാഗം എന്ന നിലയിൽ പരിഗണിയ്ക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹൈബി ഈഡൻ വിവരം അറിയിച്ചത്.(Elevated Highway from Edapally to Arur’-Hibi Eden)

വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ,ഡി പി ആർ (വിശദ പദ്ധതി രേഖ) തയാറാക്കൽ വൈകാതെ തന്നെ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹൈബി ഈഡൻ അറിയിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ ഭാഗം ഒഴിച്ച് ബാക്കിയുള്ളിടത്തെല്ലാം 45 മീറ്റർ വീതിയാണുള്ളത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഇവിടെ 30 മീറ്ററും ഈ റീച്ചിൽ നിരവധി വാണിജ്യ സമുച്ചയങ്ങൾ, ആശുപത്രികൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, മറ്റു വൻ നിർമ്മിതികൾ എന്നിവ തിങ്ങി നിറഞ്ഞതാണ്. ഇവിടെ വീതി കൂട്ടുന്നത് അപ്രായോഗികമാണെന്നും, വലിയ ഒരു പരിധി വരെ അസാധ്യമാണെന്നതും മനസിലാക്കിയാണ് എലിവേറ്റഡ് ഹൈവേ എന്ന ആശയം മുന്നോട്ട് വച്ചത്.

ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചത്

ഇടപ്പള്ളി മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പഠന വിലയിരുത്തൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയുള്ളതും ഗതാഗതക്കുരുക്ക് ഉള്ളതുമായ ഈ പ്രദേശത്തെ പ്രത്യേക വികസനം അർഹിക്കുന്ന നഗര ഭാഗം എന്ന നിലയിൽ പരിഗണിയ്ക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി. വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ,ഡി പി ആർ (വിശദ പദ്ധതി രേഖ) തയാറാക്കൽ വൈകാതെ തന്നെ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ ഭാഗം ഒഴിച്ച് ബാക്കിയുള്ളിടത്തെല്ലാം 45 മീറ്റർ വീതിയാണുള്ളത്.ഇവിടെ 30 മീറ്ററും
ഈ റീച്ചിൽ നിരവധി വാണിജ്യ സമുച്ചയങ്ങൾ, ആശുപത്രികൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, മറ്റു വൻ നിർമ്മിതികൾ എന്നിവ തിങ്ങി നിറഞ്ഞതാണ്. ഇവിടെ വീതി കൂട്ടുന്നത് അപ്രായോഗികമാണെന്നും, വലിയ ഒരു പരിധി വരെ അസാധ്യമാണെന്നതും മനസിലാക്കിയാണ് എലിവേറ്റഡ് ഹൈവേ എന്ന ആശയം മുന്നോട്ട് വച്ചത്.

Story Highlights: ‘Elevated Highway from Edapally to Arur’-Hibi Eden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here