‘പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമ’; ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി എം. എ. യൂസഫലി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി എം. എ. യൂസഫലി. പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എം.എ യൂസഫലി പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എം.എ യൂസഫലി.(MA Yusuff Ali visit Oommen Chandys Grave)
ഇന്ന് 11.45 മണിയോടെ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം ഉമ്മൻചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും എം.എ യൂസഫലി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.
Story Highlights: MA Yusuff Ali visit Oommen Chandys Grave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here