അലക്ഷ്യമായി വാഹനമോടിച്ചു; വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. നാളെ കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരാജിനെതിരെ കേസെടുത്തത്. സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. സുരാജ് തിരുവനന്തപുരം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
ബൈക്ക് യാത്രികനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. നടന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here