‘ഷംസീർ പറഞ്ഞത് ശാസ്ത്രം, മാപ്പും രാജിയും വേണ്ട’; എംവി ഗോവിന്ദൻ

സ്പീക്കർ എ എൻ ഷംസീറിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്പീക്കർ പറഞ്ഞത് ശാസ്ത്രീയമായ കാര്യം. ശരിയായ രീതിയിൽ കാര്യങ്ങളെ മനസിലാക്കിയാൽ എ എൻ ഷംസീറിന്റെ പരാമർശത്തിൽ തെറ്റില്ല. മിത്തുകൾ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ പാടില്ല. സങ്കൽപങ്ങളെ അങ്ങനെ തന്നെ കാണണം. ശാസ്ത്രീയ നിലപാടാണ് ഷംസീർ സ്വീകരിച്ചിട്ടുളളതെന്നും ഗോവിന്ദൻ പറഞ്ഞു.(M V govindan support over A N Shamseer)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മിത്തുകൾ ചരിത്രത്തിന്റെ ഭാഗമായി മാറ്റാൻ പാടില്ല. മാപ്പും, രാജിയും ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങളോട് പ്രതികരിക്കാൻ സാധിക്കില്ലെന്നും ഷംസീർ രാജിവെക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ആലുവയിലെ കൊലപാതകത്തിൽ പ്രതിപക്ഷം സർക്കാർ വരുദ്ധത ഉണ്ടാക്കുന്നു.
മറ്റൊരു ജോലിയും നിർവഹിക്കാനില്ല. പൊലീസ് ഫലപ്രദമായ ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് രംഗത്തുവന്നിരുന്നു. ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
Story Highlights: M V govindan support over A N Shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here