അഫ്സാനയുടെ വെളിപ്പെടുത്തൽ; വിശദ അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കലഞ്ഞൂർ നൗഷാദ് തിരോധാന കേസിലെ അഫ്സനയുടെ വെളിപ്പെടുത്തലിൽ വിശദ അന്വേഷണത്തിന് കോടതി ഉത്തരവ് ഇടണണെമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ 24നോട്. കേസിൽ അടിമുടി ദുരൂഹതയാണ്. പൊലീസിനെതിരെ ഗുരുതര ആരോപണം വന്ന സ്ഥിതിക്ക് കോടതിക്ക് സ്വമേധയാ കേസെടുക്കാം. സത്യാവസ്ഥ പുറത്ത് വരണമെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. മഹസർ തയ്യാറാക്കിയ പൊലീസിന് വീഴ്ച സംഭവിച്ചു. കുഴിച്ചിട്ട സ്ഥലത്തുനിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയില്ല. എന്നിട്ടും പൊലീസ് പുനരാലോചനക്ക് തയ്യാറായില്ല എന്നതിൽ ദുരൂഹതയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. (noushad afsana thiruvanchoor radhakrishnan)
പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന 24നോട് പറഞ്ഞിരുന്നു. രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവർ കാണിച്ചു.
Read Also: ശക്തമായ ശരീര വേദനയും ചുമയും; അഫ്‌സാന ആശുപത്രിയില്‍
താൻ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടു. പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകും. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മർദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പ്രതികരിച്ചു.
കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന നൽകിയ മൊഴി. എന്നാൽ നൗഷാദ് തിരിച്ചെത്തുകയായിരുന്നു. മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്.
ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
Story Highlights: noushad afsana thiruvanchoor radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here