ശക്തമായ ശരീര വേദനയും ചുമയും; അഫ്‌സാന ആശുപത്രിയില്‍

പത്തനംതിട്ട നൗഷാദ് കേസില്‍ ജാമ്യത്തിലിറങ്ങിയ ഭാര്യ അഫ്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ശരീര വേദനയേയും ചുമയേയും തുടര്‍ന്നാണ് അഫ്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറനാട് ആശുപത്രിയിലാണ് അഫ്‌സാന ചികിത്സ തേടിയിരിക്കുന്നത്.
നേരത്തെ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയത് പൊലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു വെളിപ്പെടുത്തിയത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്‌സാന പറഞ്ഞിരുന്നു.
കേസില്‍ അഫ്‌സാന ജാമ്യത്തില്‍ ഇറങ്ങിയത് ഇന്നാണ്. അട്ടകുളങ്ങര ജയിലില്‍ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്‌സാന നല്‍കിയ മൊഴി. നൗഷാദിനെ കൊന്നെന്ന അഫ്‌സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്.അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
Story Highlights: Afsana hospitalised due to heavy Body aches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here