കേരളത്തിലെ ‘എ ഐ ക്യാമറ മികച്ച മാതൃക’യെന്ന് തമിഴ്നാട് ഗതാഗത വകുപ്പ്; പി രാജീവ്
കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ. കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത് എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.(Tamilnadu Impressed with AI Camera Systems)
കേരളത്തിലെ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി .ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്
കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടകയ്ക്ക് പിന്നാലെ കേരളത്തിന്റെ അത്യാധുനിക റോഡ് സേഫ്റ്റി സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തൂടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക് ആകർഷിച്ചത്. തമിഴ്നാട് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ചതിന് ശേഷം തിരുവനന്തപുരം എൻഎച്ച് ബൈപാസിലെ കെൽട്രോൺ വികസിപ്പിച്ച മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും എ.ഐ ക്യാമറ സൈറ്റുകളിൽ നേരിട്ടുപോയി കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു.
സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ചു പരിപാലിക്കുന്നതിന്റെ തുടർച്ചയായി രാജ്യത്തുടനീളം സമാനമായ വൻകിട പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരങ്ങൾ കെൽട്രോണിനെ തേടിയെത്തുകയാണ്. കൂടുതലുയരങ്ങൾ കീഴടക്കി മുന്നോട്ടുകുതിക്കാനും കേരളത്തിന്റെ അഭിമാനമായി മാറാനും കെൽട്രോണിന് സാധിക്കും. അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ.
Story Highlights: Tamilnadu Impressed with AI Camera Systems
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here