Advertisement

തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്; വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം

July 31, 2023
2 minutes Read
trichi sharjah airplane emergency landing in thiruvananthapuram airport

തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്. AXB613 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്യുന്നത്. സാങ്കേതിക തകരാറാണ് കാരണം. ( trichi sharjah airplane emergency landing in thiruvananthapuram airport )

നിലവിൽ വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറക്കുകയാണ് വിമാനം. അടിയന്തര ലാൻഡിംഗിനിടെ മറ്റ് പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ഇന്ധനം തീർക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചു. ആംബുലൻസുകൾ, പൊലീസ് എന്നിങ്ങനെ ഏത് സാഹചര്യവും നേരിടാൻ വിമാനത്താവളം സജ്ജമായിരിക്കുകയാണ്.

Story Highlights: trichi sharjah airplane emergency landing in thiruvananthapuram airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top