ആളുമാറി അറസ്റ്റ്; 80-കാരി കോടതി കയറി ഇറങ്ങിയത് നാല് വർഷം; വയോധികയോട് പൊലീസ് ക്രൂരത

പാലക്കാട് വയോധികയോട് പൊലീസ് ക്രൂരത. വയോധികയെ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്‌തു. വയോധിക കോടതി കയറി ഇറങ്ങിയത് നാല് വർഷം. പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത് വീട്ടിൽ കയറി അതിക്രമം കാണിച്ച കേസിലാണ്. പിഴവ് കാരണം യഥാർത്ഥ പ്രതി നൽകിയത് തെറ്റായ മേൽവിലാസമാണ്.(80 year old woman was arrested in fake case)
84 വയസുള്ള ഭാരതിയമ്മക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്ന് ഈ വൃദ്ധ പറയുന്നു. താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞെന്നും എന്താണെന്ന് ചോദിച്ചപ്പോൾ തർക്കമാണെന്ന് പറഞ്ഞു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ എന്നയാളുടെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ഇവിടുത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി.
Story Highlights: 80 year old woman was arrested in fake case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here