Advertisement

‘വേർപിരിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല’; ലോക ശ്രദ്ധ ആകർഷിച്ച് സയാമീസ് ഇരട്ടകൾ

August 1, 2023
Google News 2 minutes Read

“വേർപിരിയണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ലോക പ്രശസ്തരായ അമേരിക്കൻ സയാമീസ് ഇരട്ടകളാണ് അബിഗെയ്ൽ ലോറെയ്ൻ ഹെൻസലും ബ്രിട്ടാനി ലീ ഹെൻസലും. ഒറ്റ നോട്ടത്തിൽ ഒരു ശരീരവും ഇരു തലയുമായി തോന്നുമെങ്കിലും തങ്ങൾ രണ്ട് രണ്ട് വ്യത്യസ്ത വ്യക്തികൾ ആണെന്ന് പല അവസരത്തിലും അഭിയും ബ്രിട്ടാനിയും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, രണ്ട് പേർക്കും അവരുടേതായ ഹൃദയം, ആമാശയം, നട്ടെല്ല്, ശ്വാസകോശം എന്നിവ വെവ്വേറെയാണുള്ളതും, എന്നാൽ ഇരുവർക്കും കൂടി ഓരോ കൈകളും ഓരോ കാലുകളുമാണ് ഉള്ളത്. ശരീരത്തിന്റെ ഒരു വശം അഭിയും മറുവശം ബ്രിട്ടാനിയുമാണ് നിയന്ത്രിക്കുന്നത്.

1990 ഇൽ ജനിച്ച ഇവർ വളരെ ചെറുപ്രായത്തിൽ തന്നെ ലോക ശ്രദ്ധ ആകർഷിച്ചവരാണ്. 1996-ൽ ഓപ്ര വിൻഫ്രെയുടെ ഒരു ടെലിവിഷൻ ഷോയിലൂടെയാണ് ഈ സയാമീസ് സഹോദരങ്ങളെ ലോകം അറിഞ്ഞത്. മിനസോട്ടയിലുള്ള ബെതേൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇരുവരും വ്യത്യസ്ത വിഷയത്തിലാണ് ബിരുദം നേടിയിട്ടുള്ളത്. ശേഷം, 2013 മുതൽ ഇവർ ഗണിത ശാസ്ത്രത്തിൽ അധ്യാപകരായി ജോലി ചെയുന്നുണ്ട്.
ആബിയുടെയും ബ്രിട്ടാനിയുടെയും ജീവിതം വലിയ കരുത്തിന്റെ വലിയ സന്ദേശമാണ് ലോകം മുഴുവൻ നൽകുന്നത്.

മറ്റുള്ളവർ ഏറെ കൗതുകത്തോടെയാണ് അബിയെയും ബ്രിട്ടാനിയേയും കാണുന്നതെങ്കിലും എല്ലാവരെയും പോലെ നടക്കാനും ഓടാനും, ബകഷ്ണം കഴിക്കാനും ഡ്രൈവ് ചെയാനുമെല്ലാം ഈ സയാമീസ് ഇരട്ടകൾക്കും കഴിയും. വളരെ ചെറുപ്പത്തിൽ തന്നെ ഇരുവരെയും വേർപ്പെടുത്താൻ മാതാപിതാക്കൾ ആലോചിച്ചിരുന്നുവെങ്കിലും ഒരു പക്ഷെ, ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചാൽ അവർ മരിക്കുകയോ ഗുരുതരമായ വൈകല്യങ്ങൾ നേരിടുകയോ ചെയ്യുമെന്ന് ഭയന്നതിനാൽ പിന്മാറുകയായിരുന്നു.

Story Highlights: Abigail & Brittany Hensel – The Twins Who Share a Body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here