Advertisement

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു; രാഹുൽ കെപി ടീമിൽ, സഹലിന് ഇടമില്ല

August 1, 2023
7 minutes Read
asian games football india

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിൽ മലയാളി താരം രാഹുൽ കെപി ഇടംപിടിച്ചു. സമീപകാലത്തായി ദേശീയ ജഴ്സിയിൽ തകർപ്പൻ പ്രകടനം അടത്തിയ സഹൽ അബ്ദുൽ സമദിന് ഇടം ലഭിച്ചില്ല. 23 വയസിനു മുകളിലുള്ള മൂന്ന് താരങ്ങളെ മാത്രമേ ടീമിൽ പരിഗണിക്കാവൂ എന്ന നിയമമാണ് സഹലിനു വിനയായത്. സുനിൽ ഛേത്രിയാണ് ടീമിനെ നയിക്കുക. സെപ്തംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലെ ഹാങ്ങ്ഷോവിലാണ് ഏഷ്യൻ ഗെയിംസ്. (asian games football india)

ആതിഥേയരായ ചൈന, മ്യാന്മർ, ബംഗ്ലാദേശ് എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആകെ 23 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഡി ഗ്രൂപ്പിൽ മൂന്ന് ടീമുകളും എ മുതൽ എഫ് വരെയുള്ള ടീമുകളിൽ 4 ടീമുകളുമാണ് ഉള്ളത്.

Read Also: ഏഷ്യൻ ഗെയിംസിനു ടീമിനെ അയക്കാൻ കേന്ദ്രം സമ്മതിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പരിശീലകൻ

ഏഷ്യൻ ഗെയിംസ് നിയമപ്രകാരം 23 വയസിനു മുകളിൽ പ്രായമുള്ള 3 താരങ്ങളേ ടീമിൽ ഉൾപ്പെടാവൂ. സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിംഗ്, സുനിൽ ഛേത്രി എന്നിവരാണ് ഈ മൂന്ന് പേർ.

ഇന്ത്യൻ ടീം:

Goalkeepers: Gurpreet Singh Sandhu, Gurmeet Singh, Dheeraj Singh Moirangthem.

Defenders: Sandesh Jhingan, Anwar Ali, Narender Gahlot, Lalchungnunga, Akash Mishra, Roshan Singh, Ashish Rai.

Midfielders: Jeakson Singh Thounaojam, Suresh Singh Wangjam, Apuia Ralte, Amarjit Singh Kiyam, Rahul KP, Naorem Mahesh Singh.

Forwards: Siva Sakthi Narayanan, Rahim Ali, Aniket Jadhav, Vikram Partap Singh, Rohit Danu, Sunil Chhetri.

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. എന്നാൽ, പരിശീലകൻ ഇഗോർ സ്റ്റിമാചിൻ്റെ അഭ്യർത്ഥന മാനിച്ച് ഈ മാനദണ്ഡം മാറ്റിനിർത്തി കേന്ദ്ര സർക്കാർ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.

Story Highlights: asian games football india team announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement