മൂന്നാം ഏകദിനം ഇന്ന്; സഞ്ജുവിനെ പുറത്തിരുത്തി രോഹിതും കോലിയും തിരിച്ചെത്തിയേക്കും

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഇന്ന് ടീമിൽ തിരികെയെത്തിയേക്കും. കഴിഞ്ഞ കളി ഇരുവരും പുറത്തിരിക്കുകയും ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ കളി കൂടി തോറ്റാൽ പരമ്പര നഷ്ടമാവും. അതുകൊണ്ട് തന്നെ ഇന്ന് ആ റിസ്കെടുക്കാൻ ഇന്ത്യ തയ്യാറായേക്കില്ല. കോലിയും രോഹിതും കളിക്കുമെങ്കിൽ സഞ്ജുവും അക്സറും പുറത്താവും.
ഓപ്പണറായെത്തി തകർപ്പൻ പ്രകടനം നടത്തിയതുകൊണ്ട് തന്നെ ഇഷാൻ കിഷൻ ടീമിൽ തുടരും. കോലിയും രോഹിതും മടങ്ങിയെത്തുമ്പോൾ കിഷൻ നാലാം നമ്പറിലും സൂര്യകുമാർ യാദവ് അഞ്ചാം നമ്പറിലും കളിക്കാനാണ് സാധ്യത. സൂര്യകുമാർ യാദവിന് ഈ കളി വളരെ നിർണായകമാണ്. ഈ കളി കൂടി പരാജയപ്പെട്ടാൽ സൂര്യയെ പുറത്തിരുത്താൻ മാനേജ്മെൻ്റ് നിർബന്ധിതരാവും. രണ്ടാം കളിയിലെ ടീം തുടർന്നാൽ ഇന്നത്തെ മത്സരം സഞ്ജുവിനും സൂര്യകുമാർ യാദവിനും നിർണായകമാവും.
Story Highlights: odi west indies sanju kohli rohit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here