‘ഇന്ത്യക്കായി 92 ഗോളുകൾ..; ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം..ഇനിയെന്ത് വേണം’; സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകളുമായി വി ശിവൻകുട്ടി

ഫുട്‍ബോൾ താരം സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി സുനിൽ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചത്.(Birthday wishes to Sunil Chhetri by V Sivankutty)
ഇന്ത്യക്കായി 92 ഗോളുകൾ. രാജ്യാന്തര ഫുട്ബാളിൽ രാജ്യത്തിന് വേണ്ടി നിലവിൽ സജീവ കളിക്കാരായ ഗോൾ വേട്ടക്കാരിൽ മൂന്നാമൻ. SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി. ജന്മദിനാശംസകൾ ക്യാപ്റ്റനെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
സുനില്‍ ഛേത്രി ഇതുവരെ രാജ്യത്തിനായി 141 മത്സരങ്ങളില്‍ നിന്ന് നേടിയത് 92 ഗോളുകളാണ് . രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റെടുത്താല്‍ നാലാമന്‍. ഇപ്പോള്‍ കളിക്കുന്നവരുടെ ലിസ്റ്റില്‍ മൂന്നാമന്‍. ഛേത്രിക്ക് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും പുഷ്‌കാസുമെല്ലാം രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് പിന്നിലാണ്.
Story Highlights: Birthday wishes to Sunil Chhetri by V Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here