Advertisement

മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേരടങ്ങുന്ന മത്സ്യബന്ധനബോട്ട് തലകീഴായി മറിഞ്ഞു

August 3, 2023
1 minute Read
Muthalappozhi boat capsized

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. 20 പേരടങ്ങുന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. (Muthalappozhi boat capsized)

ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാ​ഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ ആവശ്യങ്ങൾ പരി​ഗണിച്ചുള്ള സർക്കാർ നിർദേശ പ്രകാരം ഇന്നലെ മുതലപ്പൊഴിയിൽ ഡ്രഡ്ജിം​ഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാ​ഹചര്യമുണ്ടായതിനെത്തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവാകുന്നതില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ അതിരൂപത രം​ഗത്തെത്തിയിരുന്നു. പ്രഖ്യാപനങ്ങള്‍ കൃത്യ സമയത്ത് നടപ്പാക്കണമെന്ന് വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര പറഞ്ഞു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത വാക്കുകളില്‍ മാത്രം പോരെന്നും ഫാ. യൂജിന്‍ പെരേര ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Story Highlights: Muthalappozhi boat capsized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top