Advertisement

‘സ്പീക്കറുടെ മതനിന്ദ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ചു’; കെ സുരേന്ദ്രൻ

August 4, 2023
2 minutes Read
BJP wants to File Case against AN Shamseer

മിത്ത് വിവാദത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎമ്മിന്റേത് സമൂഹത്തോടുള്ള വെല്ലുവിളി. സ്പീക്കറുടെ മതനിന്ദ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ചു.വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം.(BJP wants to File Case against AN Shamseer)

പരാമര്‍ശത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്ന സിപിഐഎം നിലപാട് ഒരു സമൂഹത്തിനോടുള്ള വെല്ലുവിളിയും ധിക്കാരപരവുമാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എ എൻ ഷംസീറിനെതിരെ കേസെടുക്കണമെന്ന് സുരേന്ദ്രൻ വ്യകത്മാക്കി.ശബരിമല പ്രക്ഷോഭ സമയത്ത് തല്ല് കൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകരായിരുന്നു.

നിയമവ്യവസ്ഥ അനുസരിച്ച് മതത്തേയും ആചാരത്തേയും പരസ്യമായി അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. സ്പീക്കര്‍ നടത്തിയത് ഏറ്റവും മോശം പരാമര്‍ശമാണ്. മതത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി മാത്രമാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, മതസ്പര്‍ധ വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങളാണ് എ എന്‍ ഷംസീര്‍ ചെയ്തതെന്നും കാസര്‍ഗോട് വാര്‍ത്താസമ്മേളനത്തിൽ സുരേന്ദ്രന്‍ പരാമര്‍ശിച്ചു.

തെറ്റായ പ്രചാരണത്തെ അടിസ്ഥാനമാക്കി സ്പീക്കര്‍ ഇന്ത്യയില്‍ ആകമാനം തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. ഇന്ത്യയിലെ ഏത് പാഠ്യപദ്ധതിയിലാണ് ഇക്കാര്യങ്ങള്‍ പഠിപ്പിക്കുന്നതെന്ന് കാണിച്ചുതരാന്‍ ഷംസീറിനേയും എംവി ഗോവിന്ദനേയും വെല്ലുവിളിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും കരിക്കുലത്തിലും എ എന്‍ ഷംസീര്‍ പരാമര്‍ശിച്ച പാഠഭാഗങ്ങളില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടികാണിച്ചു. ഗണപതിയുടേത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന് ഒരു പാഠപുസ്തകത്തിലും ആരും പഠിപ്പിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights: BJP wants to File Case against AN Shamseer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top