”കുട്ടിയാനകളുടെ പോറ്റമ്മ”, തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായി ഓസ്‌കാറിലൂടെ ലോകം അറിഞ്ഞ ബെല്ലി
ഓസ്‌കാർ പുരസ്‌കാരം നേടിയതിന് പിന്നാലെ ബെല്ലിയെ തെപ്പക്കാട് ആന ക്യമ്പിലെ പാപ്പാനായി ഔദ്യോഗികമായി നിയമിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ ആണ് ബെല്ലി.ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികളെ വളർത്തുന്നതിലെ അർപ്പണബോധവും മാതൃകാപരമായ സേവനവും പരിഗണിച്ചാണ് അവരെ നിയമിച്ചതെന്ന് സർക്കാർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.(Elephant whisperers fame belli appointed as the cavady)
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ആന ക്യാമ്പുകളിൽ ഒന്നാണ് നീലഗിരി മുതുമല കടുവാ സങ്കേതം. ഇവിടെയാണ് ബെല്ലിയും ബൊമ്മനും. ബെല്ലിയെ സംബന്ധിച്ച് ഇത് വലിയൊരു സന്തോഷമാണ്.
അനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളെ പരിപാലിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മൻ-ബെല്ലി എന്ന ആദിവാസി ദമ്പതികളുടെ ജീവിതത്തെ അടിസ്ഥാനമാക്ക ആണ് എലിഫന്റ് വിസ്‌പറേഴ്സ് എന്ന ഡോക്യൂമെന്ററി എടുത്തത്. ആനകൾക്കായി മാറ്റി വെച്ച ജീവിതമാണ് ബൊമ്മൻ- ബെല്ലി ദമ്പതികളുടേത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
കാവടി എന്നാണ് വനിതാ പാപ്പാൻമാരെ തമിഴിൽ വിളിക്കുന്നത്. രണ്ട് വർഷം മുൻപ് തെപ്പക്കാട് പരിശീലന കേന്ദ്രത്തിൽ ബൊമ്മി, രഘു എന്നീ ആനക്കുട്ടികളെ പരിചരിച്ചത് ബൊമ്മിയും ബെല്ലിയുമായിരുന്നു. മുതുമല ദേശീയ ഉദ്യാനത്തിൽ താമസിക്കുന്ന കാട്ടുനായകർ ഗോത്ര വിഭാഗത്തിൽ പെട്ടവരാണ് ബൊമ്മിയും ബെല്ലിയും. ആനയെ പരിപാലിക്കുന്ന പാപ്പാന്മാരുടെ കുടുംബത്തിൽ നിന്നാണ് ബൊമ്മൻ.
അതേസമയം, തമിഴ്നാട്ടിലെ പാപ്പാന്മാരുടെയും കാവടികളുടെയും സേവനത്തിന് ഉള്ള ആദരവെന്നോണം എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു. മുതുമല കടുവാ സങ്കേതത്തിലെയും ആനമല കടുവാ സങ്കേതത്തിലെ 91 പേർക്ക് ആണ് തുക ലഭിക്കുക. ഒപ്പം തന്നെ കോയമ്പത്തൂരിലെ ബോലംപട്ടി ആർഎഫ്, സാദിവയലിൽ പുതിയ ആന ക്യാമ്പ് സ്ഥാപിക്കുന്നതിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊള്ളാച്ചി ആനമല കടുവാ സങ്കേതത്തിലെ കോഴിക്കാമുത്തി ആന ക്യാമ്പ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി 5 കോടി രൂപയും തമിഴ്നാട് സർക്കാർ അനുവദിച്ചു.
Story Highlights: Elephant whisperers fame belli appointed as the cavady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here