Advertisement

‘വൈശാഖനെതിരെ ഒരു നടപടിയും ഇല്ല’, വാർത്തകൾ കണ്ട് വിശദീകരിക്കാനാവില്ല; എംവി ഗോവിന്ദന്‍

August 4, 2023
2 minutes Read

തൃശൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനെതിരെ ഒരു നടപടിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.വാർത്തകൾ കണ്ട് വിശദീകരിക്കാനാവില്ല. വൈശാഖനെതിരായ സഹപ്രവര്‍ത്തകയുടെ പരാതി എന്തുകൊണ്ട് എംവി ഗോവിന്ദൻ പൊലീസിന് കൈമാറുന്നില്ലെന്ന് വി ഡി സതീശൻ ഇന്നലെ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംവിഗോവിന്ദന്‍റെ പ്രതികരണം.(No Action against DYFI leader Vysakhan)

സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്ന സിപിഐഎം നേതാക്കന്മാർക്കെതിരായ പരാതിയിൽ പാർട്ടിയാണ് നടപടിയെടുക്കുന്നത്. പാർട്ടി തന്നെ കോടതിയായും പൊലീസ് സ്റ്റേഷനായും പ്രവർത്തിക്കുന്നുവെന്നും പാർട്ടി നടപടിയെടുത്താൽ സ്ത്രീകളെ അധിക്ഷേപിച്ച പരാതി ഇല്ലാതാകുമോ എന്നും സതീശൻ ഡൽഹിയില്‍ ചോദിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ കഴിഞ്ഞ ദിവസമാണ് സിപിഐഎം നടപടി സ്വീകരിച്ചത്. തെര‍ഞ്ഞെടുക്കപ്പെട്ട സംഘടനാ ചുമതകളില്‍ നിന്ന് വൈശാഖനെ നീക്കി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനവും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്വവും നഷ്ടമായി.

Story Highlights: No Action against DYFI leader Vysakhan- M V Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top