പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും; അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ തുടര്‍ നടപടികള്‍ ചര്‍ച്ചയാകും
അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ, പാർലമെന്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മ ‘ഇന്ത്യ’ ഇന്ന് യോഗം ചേരും. പാർലമെന്റ് സമ്മേളിക്കുന്നതിന് മുന്‍പായാകും യോഗം ചേരുക. അവിശ്വാസ പ്രമേയ ചർച്ച എട്ടുവരെ വൈകിച്ച്, സഭയിൽ നിയമനിർമ്മാണ അജണ്ട പൂർത്തിയാക്കാനുള്ള സർക്കാർ നീക്കവും യോഗം പരിഗണിക്കുന്നുണ്ട്.
അവിശ്വാസ പ്രമേയ നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ പാസാക്കുന്ന സർക്കാർ നടപടി അപ്രസക്തമാണെന്നാണ് പ്രതിപക്ഷ വാദം. അതേസമയം, ഭരണകക്ഷിയും ഇന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. മുതിർന്ന കേന്ദ്രമന്ത്രിമാരുടെ യോഗവും ഇന്ന് നടക്കും. അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണനയിലിരിക്കെ, ബില്ലുകൾ പാസാക്കുന്ന നടപടിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന്റെ നിലപാട് ഭരണപക്ഷം അംഗീകരിക്കില്ല.
Story Highlights: The opposition party coalition will meet today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here