സിപിഐഎമ്മിന്റെ തിരുത്ത് സ്വാഗതാർഹം, ശബരിമല വിഷയം പോലെ ആളി കത്തിക്കാൻ ശ്രമിക്കേണ്ട; വി ഡി സതീശൻ

മിത്ത് വിവാദത്തിലെ സിപിഐഎമ്മിന്റെ തിരുത്ത് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴത്തെ വിവാദം സിപിഐമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയെന്ന് സംശയിച്ചാലും തെറ്റില്ല. ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്. വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്ന നിലപാട് സിപിഐഎമ്മിന്റേതെന്നും വി ഡി സതീശൻ വിമര്‍ശിച്ചു.(v d satheesan welcomes cpims current stand myth controversy)
മതവിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ ഡൽഹിയിൽ തിരുത്തിയതിൽ സന്തോഷമുണ്ട്. സ്പീക്കർ എ എൻ ഷംസീറിനോട് മാപ്പ് പറയാൻ കോൺഗ്രസ് ആവശ്യപ്പെടുന്നില്ല. ഷംസീറിന്റെ പ്രസ്താവന തിരുത്തിയാൽ മതിയെന്നും നാക്കുപിഴ ആർക്കുവേണമെങ്കിലും സംഭവിക്കാമെന്നും സതീശൻ പറഞ്ഞു. ഒരു തീപ്പൊരി വീണാൽ ആളിക്കത്തുന്ന കാലമാണിതെന്ന് മറക്കരുത്. എം വി ഗോവിന്ദൻ തിരുത്തി പറഞ്ഞതുപോലെ സ്പീക്കറും തിരുത്തിപ്പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കേരളത്തിൽ ധ്രുവീകരണം ഉണ്ടാക്കാൻ ആരും ശ്രമിക്കേണ്ട.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സുരേന്ദ്രന് മറുപടിയായി സതീശൻ പറഞ്ഞു. ശബരിമല വിഷയം പോലെ ആളി കത്തിക്കാൻ ശ്രമിക്കേണ്ട. ഈ വിഷയം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടില്ല. അതിന് ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്നും സതീശന്‍ പറഞ്ഞു.
Story Highlights: v d satheesan welcomes cpims current stand myth controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here