Advertisement

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് നിവിന്‍ പോളി

August 5, 2023
Google News 0 minutes Read
Nivin pauly bmw seven series

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് മളയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളി. കൊച്ചിയിലെ ബി.എം.ഡബ്ല്യു വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫിറ്റില്‍ നിന്നാണ് നിവിന്‍ ഈ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

ഫഹദ് നസ്രിയ ദമ്പതിമാരും ഈ വര്‍ഷമാദ്യം ആസിഫ് അല, അനൂപ് മേനോന്‍ എന്നിവരും ബിഎംഡബ്ല്യവിന്റെ സെവന്‍ സിരീസ് സ്വന്തമാക്കിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. സെവന്‍ സീരീസിന്റെ മുന്‍ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് 2023 സെവന്‍ സീരീസ് എത്തിയിട്ടുള്ളത്.

സെവന്‍ സീരീസ് മോഡലുകളില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്ന വലിയ കിഡ്നി ഗ്രില്ല്, ബോണറ്റിന് സമീപത്തായി നല്‍കിയിട്ടുള്ള നീളത്തിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ എല്‍, ഡ്യുവല്‍ ബീ എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഫ്ളാറ്റ് ബോണറ്റ് തുടങ്ങിയവ ഈ വാനത്തിന്റെ സവിശേഷതയാണ്. മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്.

എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here