ലാപ്ടോപ്പും, ടാബും വിദേശത്തുള്ളവര്‍ക്ക് ഇന്ത്യയില്‍ കൊണ്ടുവരാന്‍ സാധിക്കുമോ? ഇറക്കുമതി നിയന്ത്രണം ബാധിക്കുക ആരെയൊക്കെ?

ഇന്ത്യയിലേക്കുള്ള ലാപ്‌ടോപ്പുകളുടെയും ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിതമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിയന്ത്രണം ആരെയൊക്കെയാണ് ബാധിക്കുക? വിദേശത്തുള്ളവര്‍ക്ക് ലാപ്‌ടോപും ടാബും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ?
ഈ നിയന്ത്രണം പൂര്‍ണമായും ബാധിക്കുക രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെയാണ്. എച്ച്പി, ഡെല്‍, ഏസര്‍, സാംസങ്, എല്‍ജി, പനസോണിക്, ആപ്പിള്‍, ലെനോവ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളെയാണ് നിയന്ത്രണം ബാധിക്കുക. ഇവയെല്ലാം ഉപകരണങ്ങള്‍ വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് തടയിടനാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം വിദേശത്ത് താമസിക്കുന്നവര്‍ ലാപ്‌ടോപ്പ് ടാബ് തുടങ്ങിയവ വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ നിയന്ത്രണം ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാല്‍ ഈ നിയന്ത്രണം ബാഗേജ് റൂള്‍സ് അനുസരിച്ചുള്ള ഇറക്കുമതിയെ ബാധിക്കില്ല. വിദേശത്ത് നിന്നും വാങ്ങി തങ്ങളുടെ ബാഗേജിനുള്ളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ബാഗേജ് ചട്ടങ്ങള്‍ക്ക് കീഴിലാണ് വരിക. ബാഗേജ് റൂള്‍ അനുസരിച്ച് 18 വയസോ അതിന് മുകളിലോ ഉള്ള യാത്രക്കാര്‍ക്ക് തങ്ങളുടെ കയ്യില്‍ ഒരു ലാപ്ടോപ്പ് കംപ്യൂട്ടറോ നോട്ട് ബുക്ക് കംപ്യൂട്ടറോ കയ്യില്‍ കരുതാവുന്നതാണ്.
ആളുകള്‍ക്ക് ആവശ്യാനുസരണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തും വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here