താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; എഫ്‌ഐആറിലുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയില്ല; ദുരൂഹത ആവര്‍ത്തിച്ച് കുടുംബം
താനൂരില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച താമിര്‍ ജിഫ്രിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ നാല് പൊലീസുകാര്‍ ഉണ്ടെന്നാണ് എഫ്‌ഐആര്‍. എന്നാല്‍ ഇതില്‍ 3 പൊലീസുകാര്‍ക്ക് എതിരെ ഇത് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആകെ സസ്പെന്റ് ചെയ്ത എട്ട് പേരില്‍ നാല് പേരും എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫില്‍ ഉള്‍പെടുന്നവരാണ്. എന്നാല്‍ ഡാന്‍സാഫ് സ്‌ക്വഡിനെ കുറിച്ച് എഫ്‌ഐആറില്‍ പരമര്‍ശിക്കാത്തതിലും ദുരൂഹതയുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
താമിര്‍ ജിഫ്രി താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണത് പുലര്‍ച്ചെ 4:25 നാണ്. ലഹരി കടത്തുമായി ബന്ധപെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് രാവിലെ 7:3 നും. അതായത് താമിര്‍ മരിച്ചു മൂന്ന് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ്. ഇങ്ങനെയാണ് എഫ്‌ഐആറിലുള്ളത്. താമിര്‍ ജിഫ്രിയെ ദേവദാര്‍ പാലത്തിന് സമീപത്ത് നിന്ന് പിടികൂടി എന്ന് എഫ്‌ഐആറിലുണ്ട്.
താനൂര്‍ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ ലിപിന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഡ്രൈവര്‍ പ്രശോഭ് എന്നിവരാണ് താമിറിനെയും, കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇക്കൂട്ടത്തില്‍ എസ്‌ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്‌പെന്റ് ചെയ്തത്. ആകെ 8 പേരെ സസ്‌പെന്റ് ചെയ്തു. ഇതില്‍ 4 പേരും ഡാന്‍സാഫ് ടീമില്‍ ഉള്ളവരാണ് എന്നാണ് വിവരം .എന്നാല്‍ ഡാന്‍സാഫിനെ കുറിച്ച് എഫ്‌ഐആറില്‍ ഒരു വിവരവും ഇല്ല. പിന്നെ എന്തിന് ഡാന്‍സാഫ് ടീം അംഗങ്ങളെ സസ്പെന്റ് ചെയ്തു എന്നതാണ് ഉയരുന്ന ചോദ്യം.
പ്രതികളെ നേരത്തെ തന്നെ ഡാന്‍സാഫ് ടീം പിടിച്ചു കൊണ്ട് പോവുകയും മര്‍ദിക്കുകയും ചെയ്തു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇത്.
Read Also: ബോംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു; ജഡ്ജി എന്നെഴുതിയ കാറില്‍ സഞ്ചാരം; 24-കാരന്‍ പിടിയില്‍
ഡാന്‍സാഫിന്റെ ഇടപെടല്‍ മറച്ചു വെച്ചും ഇല്ലാ കഥകള്‍ പൊലീസ് മെനയുകയുമാണ് എന്നുമുള്ള കുടുംബത്തിന്റെ ആരോപണം ശെരി വെക്കുന്നതാണ് എഫ്‌ഐആറിലെ വിവരങ്ങള്‍.
Story Highlights: Family repeats mystery in Custodial Death of Thamir Jifri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here