Advertisement

‘രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രം’; കെപിസിസി ജനസദസില്‍ പി കെ കുഞ്ഞാലിക്കുട്ടി

August 5, 2023
Google News 2 minutes Read
P K Kunhalikkutty praises congress at KPCC Janasadass

ഏകീകൃത സിവില്‍ കോഡിനേയും മണിപ്പൂര്‍ കലാപത്തേയും ചെറുക്കാനുള്ള ഏക പരിഹാരം കോണ്‍ഗ്രസ് ശക്തിപ്പെടുകയാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാജ്യം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തിപ്പെട്ട് വരികയാണെന്നും ആ ഉണര്‍വ് എല്ലായിടത്തും പ്രകടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് പാര്‍ട്ടികളൊക്കെ ഉണ്ടെങ്കിലും രാജ്യത്ത് ഉണര്‍വ് വരണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ വരണമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡിനെയും മണിപ്പൂരിലെ വംശഹത്യയെയും ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ പി സി സി സംഘടിപ്പിക്കുന്ന ജനസദസില്‍ പങ്കെടുത്ത് കോഴിക്കോട് സംസാരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. (P K Kunhalikkutty praises congress at KPCC Janasadass)

ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വമാണ് വേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തതും നിലനിര്‍ത്തിയതും കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് മാറിയപ്പോഴാണ് രാഷ്ട്രീയം പല തട്ടിലായത്. രാജ്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശക്തിപ്പെട്ട് വരണം. പതുക്കെ രാജ്യത്ത് വീണ്ടും കോണ്‍ഗ്രസും കൂടെ ഘടക കക്ഷികളും ഉയര്‍ന്നു വരും. രാഹുല്‍ ഗാന്ധിയ്ക്ക് പോലും രക്ഷയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കോടതി വിധി നമ്മുടെ ഭയം ഇല്ലാതാക്കിയെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

രാജ്യത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കെപിസിസി ജനസദസ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മുസ്ലീംലീഗ്, സമസ്ത നേതാക്കളും ജനസദസില്‍ പങ്കെടുത്തു.

Story Highlights: P K Kunhalikkutty praises congress at KPCC Janasadass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here