കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

പത്താം ക്ലാസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. തിരുവനന്തപുരം പട്ടത്താണ് സംഭവം. പട്ടം ബിഷപ് ഹൗസിന് മുന്നിലുള്ള കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി താഴേക്ക് വീണത്. വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായത്. ബാലരാമപുരം സ്വദേശി സാന്‍വി അഭിലാഷ് ആണ് മരിച്ചത്. 15 വയസായിരുന്നു. പട്ടം ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. (Student fell from building Thiruvananthapuram died)
വൈകീട്ട് കെട്ടിടത്തിലേക്ക് എത്തിയ പെണ്‍കുട്ടി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിന്റെ പിന്‍വശത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിയിക്കുന്നുണ്ട്. കെട്ടിടത്തില്‍ നിന്ന് കുട്ടി നേരെ ബിഷപ്പ് ഹൗസിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഇതേ കെട്ടിടത്തിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ നോക്കിയപ്പോഴാണ് കുട്ടി വീണ് കിടക്കുന്നതായി കണ്ടത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ബിഷപ്പ് ഹൗസിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Story Highlights: Student fell from building Thiruvananthapuram died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here