പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലെത്താന്‍ 45 മിനിറ്റ്; ടെക്‌നോ പോവ 5 പ്രോ 5ജി ഇന്ത്യയിലേക്ക്

പോവ 5 പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ടെക്‌നോ. ആമസോണ്‍ വഴിയാണ് ഇന്ത്യയിലേക്ക് ഫോണ്‍ എത്തിക്കുന്നത്. ഗെയിമര്‍മാരെ ലക്ഷ്യമിട്ട് പോവ 5 പ്രോ 5ജിയുടെ ഫ്രീ ഫയര്‍ പ്രത്യേക എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 11നാണ് ടെക്‌നോയുടെ പോവ 5 സീരീസ് അവതരിപ്പിക്കുന്നത്. ഫോണിന്റെ ടീസര്‍ ചിത്രങ്ങള്‍ ടെക്‌നോ പുറത്തുവിട്ടിട്ടുണ്ട്.
മീഡിയടെക്കിന്റെ ഡിമെന്‍സിറ്റി 6080 5ജി പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6യ.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000 എംഎച്ച് ബാറ്ററിയാണ് പോവ 5 പ്രോ 5ജിയിലുള്ളത്. 68 വാട്ട് അള്‍ട്രാ ചാര്‍ജര്‍ 45 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫുള്‍ ചാര്‍ജില്‍ ഒമ്പത് മണിക്കൂറില്‍ ഗെയിമിങ്ങോ 13 മണിക്കൂറിലേറെ വെബ്രൗസിങ്ങോ 12 മണിക്കൂറിലേറെ വീഡിയോ കാണാനോ കഴിയും.
ഒരു പുതിയ ടെക്-ഇന്‍ഫ്യൂസ്ഡ് ഇന്‍ട്രാക്ടീവ് എല്‍ഇഡി ഡിസൈനും അപാരമായ 5ജി പ്രവര്‍ത്തനക്ഷമമായ പ്രകടനവും സംയോജിപ്പിക്കുന്നു. 256ജിബി വരെ റോം 8+8 എക്‌സ്റ്റെന്‍ഡഡ് റാം സ്റ്റോറേജും ഫോണില്‍ ഉണ്ട്. 50 മെഗാപിക്‌സല്‍ എഐ ക്യാമറയാണ് ഫോണിന്. വ്‌ളോഗിങിനായി ഡ്യൂവല്‍-വ്യൂ വിഡിയോ ഫീച്ചറുമുണ്ട്. അവതരണ ചടങ്ങില്‍ ഫോണിന്റെ വില വിവരങ്ങള്‍ പ്രഖ്യാപിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here