‘നാട്ടുകാര് ആരും ശരിയല്ല, ആരും പൈസ ഇടുന്നില്ല’; തെളിവെടുപ്പിനിടെ കള്ളന്റെ പരാതി

കോഴിക്കോട് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയിലായ കള്ളന്റെ പരാതി കേട്ട് ചിരിയടക്കാന്‍ കഴിയാതെ നാട്ടുകാരും പൊലീസും. ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തില്‍ രാജീവന്‍ എന്ന സജീവന്‍ (44) ആണ് അറസ്റ്റിലായത്. ഇയാളെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനിടെയാണ് കള്ളന്റെ വലിയ പരാതി പൊലീസിന് മുന്‍പിലെത്തിയത്. ‘നാട്ടുകാര്‍ ആരും ശരിയല്ലാട്ടാ, ആരും പൈസ ഇടുന്നില്ല’ എന്നായിരുന്നു പരാതി. ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്ന് മൂന്ന് തവണയായി കവര്‍ന്നത്.
ആദ്യം കവര്‍ച്ച നടക്കുമ്പോള്‍ സിസിടിവി ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സിസിടിവി സ്ഥാപിച്ചപ്പോള്‍ ഇതില്‍ കള്ളന്റെ ചിത്രം പതിഞ്ഞു. തുടര്‍ന്ന് നടത്തിയ പരാതിയിലാണ് മോഷ്ടാവിനെ പിടികൂടിയത്. കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കളവ് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Karuvannur Bank Scam CPIM Leader PR Aravindakshan in ED custody