Advertisement

ഹരിയാന കലാപം: നുഹിൽ ഇന്റർനെറ്റ് നിരോധനം 8 വരെ നീട്ടി, ഇതുവരെ അറസ്റ്റിലായത് 216 പേർ

August 6, 2023
Google News 1 minute Read
Internet ban in violence-hit Nuh extended till August 8

ജൂലൈ 31ന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലെ നുഹിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടി. ഓഗസ്റ്റ് 8 വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഹരിയാന സർക്കാർ. അതേസമയം, നുഹിലെ ബുൾഡോസർ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നുഹിലെ സഹാറ ഫാമിലി റെസ്റ്റോറന്റ് അധികൃതർ തകർത്തു.

പൽവാളിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഓഗസ്റ്റ് 7 വരെ നീട്ടിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാന സർക്കാർ നേരത്തെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു, പിന്നീട് ഇത് ഓഗസ്റ്റ് 5 വരെ നീട്ടി.

മുസ്ലീം ആധിപത്യ പ്രദേശമായ നുഹിലെ നൽഹാർ ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമം വൈകാതെ ഗുരുഗ്രാമിലേക്കും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയും രണ്ട് ഹോംഗാർഡുകളും ഒരു ഇമാമും ഉൾപ്പെടെ ആറ് പേർ സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്തു. തുടർന്നാണ് സർവീസുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 216 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 104 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം, നുഹിലെ ബുൾഡോസർ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നുഹിലെ സഹാറ ഫാമിലി റെസ്റ്റോറന്റ് അധികൃതർ തകർത്തു. കനത്ത പൊലീസ് വിന്യാസത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്.

സഹാറ ഹോട്ടൽ അനധികൃതമായി നിർമ്മിച്ചതാണെന്നും അടുത്തിടെ നടന്ന അക്രമങ്ങളിൽ ഗുണ്ടാസംഘങ്ങൾ ഇവിടെ നിന്ന് കല്ലെറിഞ്ഞതായും ജില്ലാ ഭരണകൂടം പറഞ്ഞു. ജൂലൈ 31 ന് ജില്ലയിൽ ആരംഭിച്ച വർഗീയ കലാപം ഗുഡ്ഗാവിലേക്കും തെക്കൻ ഹരിയാനയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചതിനെ കുറിച്ച് സർക്കാർ അന്വേഷിക്കുന്നതിനിടയിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ഒരു ഡസനോളം കടകൾ ഇന്നലെ തകർത്തു.

Story Highlights: Internet ban in violence-hit Nuh extended till August 8

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here