താനൂര്‍ കസ്റ്റഡി മരണം: സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് താമിറിന്റെ സഹോദരന്‍

താനൂര്‍ കസ്റ്റഡി മരണത്തിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്‌റിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി. താമിറിന്റെ മരണം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും കുടുംബത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ലെന്നും ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു എന്നും ഹാരിസ് ജിഫ്രി പറഞ്ഞു. (Tamir jifri custody death family demands judicial investigation)
ഇന്നലെ താന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതില്‍ ഉള്‍പ്പെടെ നടപടിയുണ്ടായിട്ടില്ലെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. താമിറിന്റെ മരണത്തിലേക്ക് നയിച്ചത് പൊലീസ് മര്‍ദനം തന്നെയാണെന്ന് വിശ്വസിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെ അത് കൊണ്ടാണെന്ന് സംശയിക്കുന്നതായും ഹാരിസ് ജിഫ്രി കൂട്ടിച്ചേര്‍ത്തു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താമിറിനെ മര്‍ദനമേറ്റതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്. മരണ വിവരം തന്നെ മണിക്കൂറുകള്‍ വൈകിയാണ് കുടുംബത്തെ അറിയിച്ചത്. താമിറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.
Story Highlights: Tamir jifri custody death family demands judicial investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here