വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ഷണ്മുഖം(18), തിരുപ്പതി(18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
തമിഴിനാട്ടില്‍ നിന്ന് വാളയാര്‍ ഡാം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ധനലക്ഷ്മി കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. ഡാമില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ഥികളില്‍ മൂന്നു പേര് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി.
കാണാതായവര്‍ക്കായി ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രയിലേക്ക് മാറ്റി.
Story Highlights : Suresh Gopi Wealth Report BJP candidate Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here