Advertisement

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

August 7, 2023
4 minutes Read

എഴുപത്തി ആറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ‘കളേഴ്സ് ഓഫ് പാട്രിയോട്ടിസം’ (ദേശസ്നേഹത്തിന്റെ വർണ്ണങ്ങൾ) എന്ന പേരിൽ നടത്തപ്പെടുന്ന പരിപാടിയിൽ വിവിധ കാറ്റഗറികളിലായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മൽത്സരിക്കാൻ അവസരമൊരുക്കും.(Indian Independence Day; Jeddah organizes Kerala Pauravali painting competition)

ഇന്ത്യയിലെ വിവിധ സംസ്കാരങ്ങൾ ദേശസ്നേഹത്തെ എങ്ങിനെ പ്രകടമാക്കുന്നു എന്നതായിരിക്കും മുഖ്യ പ്രമേയം. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകം സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വെച്ച് ജിദ്ദ കേരള പൗരാവലി പ്രശംസാപത്രം നൽകും. ജേതാകൾക്ക് പുരസ്കാരങ്ങളും സമ്മാനിക്കും.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

കെ ജി 1 മുതൽ ക്ലാസ് 1 , ക്ലാസ് 2 മുതൽ ക്ലാസ് 5, ക്ലാസ് 6 മുതൽ ക്ലാസ് 8, ക്ലാസ് 9 മുതൽ ക്ലാസ് 12 എന്നീ നാല് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ഓൺലൈൻ വഴി നടത്തപ്പെടുക. കെ ജി 1 മുതൽ ക്ലാസ് 1 വിഭാഗത്തിലുള്ളവർക്കു സഘാടകർ നൽകുന്ന ചിത്രം കളർ ചെയ്യുകയും ബാക്കി വിഭാഗങ്ങൾക്ക് വിഷയാധിഷ്ഠിതമായി ചിത്രം വരച് കളർ ചെയ്യണം. https://docs.google.com/forms/d/e/1FAIpQLSfF8ZEFzXqx7msZbQqY3XpWTGxQiFJnFuuQ6fY7UPIxl4ZYXA/viewform എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ആഗസ്ത് 10, 2023 തിയ്യതിക്കകം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. രജിസ്റ്റർ ചെയ്തവർക്ക് മത്സരത്തിന്റെ നിയമാവലിയും അനുബന്ധ വിശദശാംശങ്ങളും പിന്നീട് നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 055 136 9629, 053 841 6293
എന്നീ നമ്പറുകളിൽ വാട്സ് ആപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.

Story Highlights: Indian Independence Day; Jeddah organizes Kerala Pauravali painting competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top